അരൂർ : നരഹത്യാശ്രമം, ലഹള, കൈയേറ്റം, കഞ്ചാവ് വിൽപ്പന എന്നിങ്ങനെ ഏഴ് കേസുകളിൽ പെട്ടതിനെത്തുടർന്ന് കാപ്പാ നിയമപ്രകാരം കോടംതുരുത്ത് കൊല്ലേരിതാഴത്ത് ലിജോ ജോജി (26) യെ അറസ്റ്റുചെയ്തു. അരൂർ, കുത്തിയതോട്, ചേർത്തല എന്നീ പോലീസ് സ്‌റ്റേഷൻ പരിധികളിൽ കൂട്ടുകാരുമായി ചേർന്ന് പ്രദേശവാസികളെ ഭയപ്പെടുത്തുകയും അവരുടെ സ്വൈര്യജീവിതത്തിന് ഭംഗം വരുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റുചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.