കരുമാല്ലൂർ : ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിൽ കരുമാല്ലൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. മുസ് ലിം ലീഗ് കരുമാല്ലൂർ പഞ്ചായത്ത് കമ്മിറ്റി യു.സി. കോളേജ് കവലയിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽഗഫൂർ ഉദ്ഘാടനം ചെയ്തു. കെ.എം. ജാഫർ അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുൽഅസീസ്, വി.കെ. മുഹമ്മദ് അഷറഫ്, കെ.പി.എ. കരീം, പി.എ. അഹമ്മദ്‌കോയ, ബഷീർ മാഞ്ഞാലി, പി.പി. സുനീർ എന്നിവർ സംസാരിച്ചു.