: സെയ്‌ൻറ് തെരേസാസ് കോളേജ് സുവോളജി വിഭാഗം റവ. സിസ്റ്റർ റോസലിൻഡ് മെമ്മോറിയൽ ഇന്റർ കൊളീജിയറ്റ് ഓൺ‌ലൈൻ ക്വിസ് നടത്തുന്നു. മാതൃഭൂമി സ്റ്റഡി സർക്കിൾ, ഭാരത സർക്കാർ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെ സഹകരണത്തോടെയാണിത്.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ‘വന്യജീവിയും പരിസ്ഥിതിയും’ എന്ന വിഷയത്തെ ആസ്പദമാക്കി ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന പ്രശ്നോത്തരിയിൽ ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കു പങ്കെടുക്കാം. വിവരാവകാശ പ്രവർത്തകനും മാതൃഭൂമി സ്റ്റഡിസർക്കിൾ സുവർണ ജൂബിലി കമ്മിറ്റി ചെയർമാനുമായ അഡ്വ. ഡി.ബി. ബിനു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫോൺ: 99477 86008, 94950 26049.