മൂവാറ്റുപുഴ : തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ എക്സലന്റ് അവാർഡ്. ഈവർഷത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ നേടിയ മികച്ചവിജയം പരിഗണിച്ചാണ് അവാർഡ്. 95.6 ശതമാനമാണ് വിജയം. എം.എൽ.ടി. കോഴ്സിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. അക്കൗണ്ടിങ്‌ ആൻഡ്‌ ടാക്സേഷനിലെ ഫാത്തിമ ഷമീർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.