മട്ടാഞ്ചേരി : ജില്ലാ ജൂനിയർ ത്രോബോൾ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മട്ടാഞ്ചേരി ഗുജറാത്തി സ്പോർട്‌സ് അക്കാദമി ചാമ്പ്യൻമാരായി. കരിമ്പാടം ഡി.ഡി. സഭാ ക്ലബ്ബിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. ഫോർട്ടുകൊച്ചി നയൻസ് ക്ലബ്ബ് മൂന്നാം സ്ഥാനക്കാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഫോർട്ടുകൊച്ചി ഫാത്തിമ സ്പോർട്‌സ് അക്കാദമിയെ പരാജയപ്പെടുത്തി കൊച്ചിൻ റിഫൈനറി സ്കൂൾ ഒന്നാം സ്ഥാനം നേടി. കൂവപ്പടി സെയ്ന്റ് ആൻസ് ക്ലബ്ബിനാണ് മൂന്നാം സ്ഥാനം. ആൺകുട്ടികളുടെ വിഭാഗത്തിൽ എം.കെ. മുഹമ്മദ് ഇർഫാൻ (ഗുജറാത്തി സ്പോർട്‌സ് അക്കാദമി), പെൺകുട്ടികളുടെ വിഭാഗത്തിൽ വി. ശ്രീലക്ഷ്മി (കൊച്ചിൻ റിഫൈനറി സ്കൂൾ) എന്നിവരാണ് മികച്ച കളിക്കാർ. സമാപനച്ചടങ്ങിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് സമ്മാനങ്ങൾ നൽകി. കെ.എം. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രദീപ് ശേഖർ, സ്റ്റാൻലി അരുൺ, ടി.പി. സോണിയാ മോൾ, പി.ബി. മണി, പി.എസ്. അനീർ തുടങ്ങിയവർ സംസാരിച്ചു.