കൊച്ചി : നഗരത്തിലെ തോടുകൾ മാലിന്യവിമുക്തമാക്കി നവീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. രാവിലെ 11-ന് പണ്ടാരച്ചിറ തോടിന്റെ സാന്തോം കോളനി പരിസരത്ത് മേയർ എം. അനിൽകുമാർ നവീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ പ്രധാനപ്പെട്ട 30 തോടുകളിലെ മാലിന്യം നീക്കാനും നവീകരിക്കാനുമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ജലസേചന വകുപ്പും നഗരസഭയും സംയുക്തമായാണ് പദ്ധതി പൂർത്തിയാക്കുക.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും പദ്ധതിയിലുണ്ട്. പശ്ചിമ കൊച്ചിയിലെ പ്രധാന തോടുകളായ പണ്ടാരച്ചിറ തോട്, പഷ്ണിത്തോട്, ഐലൻഡ്‌ തോട്, പള്ളിച്ചാൽ തോട്, അത്തിപ്പൊഴി തോട്, വാത്തുരുത്തി തോട് എന്നിവയുടെ ശുചീകരണമാണ് ആരംഭിക്കുന്നത്.