കോലഞ്ചേരി : ഐരാപുരം റബ്ബർ പാർക്കിൽ പ്രവർത്തിക്കുന്ന ക്ലാസിക് ഇൻഡസ്ട്രീസ് ആൻഡ് എക്സ്പോർട്സ് എന്ന സ്ഥാപനത്തിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് റബ്ബർ പാർക്ക് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) സമരം തുടങ്ങി. സി.പി.എം. ഐരാപുരം ലോക്കൽ സെക്രട്ടറി വി.കെ. അജിതൻ ഉദ്ഘാടനം ചെയ്തു. എം.എസ്. ഹരികുമാർ, എ. ശശി, കെ.കെ. വേലപ്പൻ, കെ.എം. ഷിഹാബ്, സി.എ. അഷറഫ് എന്നിവർ സംബന്ധിച്ചു.