അയ്യമ്പുഴ : മണ്ഡലം കോൺഗ്രസ് കമ്മിറ്റി അയ്യമ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. പഞ്ചായത്തിലെ തെരുവു വിളക്കുകൾ തെളിക്കുക, കുടിവെള്ളം മുടക്കമില്ലാതെ വിതരണം ചെയ്യുക, പെൻഷൻ വിതരണത്തിലെ അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു ധർണ.

കെ.പി.സി.സി. എക്‌സിക്യുട്ടീവ് അംഗം പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഒ. വർഗീസ് അധ്യക്ഷനായി.