വൈപ്പിൻ : എളങ്കുന്നപ്പുഴ സുജാത തിയേറ്ററിന് സമീപം നടന്ന അക്രമസംഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയതോടെ ഉന്നത പോലീസുദ്യോഗസ്ഥരുടെ ഇടപെടൽ. യുവാവിന്റെ അക്രമത്തിൽ പരിക്കേറ്റ രണ്ടു യുവാക്കളിൽ ഒരാൾ ഇപ്പോഴും ആസ്പത്രിയിൽ ചികിത്സ തുടരുകയാണ്. ബൈക്ക് ഓടിച്ചെത്തിയ യുവാവിനെ വിലിച്ചു താഴെയിടുകയും അതുവഴി വന്ന മറ്റൊരു യുവാവിനെ തടഞ്ഞുനിർത്തി മർദിക്കുകയുമായിരുന്നു. പകലും രാത്രിയുമായാണ് രണ്ട് സംഭവങ്ങളും നടന്നത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ വൈറലാവുകയും പോലീസിന്റെ കെടുകാര്യസ്ഥത ചർച്ചാ വിഷയമാവുകയും ചെയ്തു.

ഇതേതുടർന്ന് ഞാറയ്ക്കൽ പോലീസ് യുവാവിനെതിരേ സ്വമേധയാ കേസെടുത്തു. കപ്പൽ ജീവനക്കാരനായ യുവാവ് ഒരുവർഷം മുൻപ് നാട്ടിലെത്തിയതാണ്. ഇതിനുശേഷം മനോരോഗത്തിന് ചികിത്സ തേടിയിരുന്നു. അക്രമവാസന കൂടിയതോടെ ബന്ധുക്കൾ യുവാവിനെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.