കാക്കനാട് : തൃക്കാക്കര നഗരസഭയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയതായി പരാതി. . ഉദ്ഘാടന ചടങ്ങിൽ സാമൂഹിക അകലം പാലിക്കാതെ ജനപ്രതിധികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ബി.ഡി.ജെ.എസ്. മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, ബി.ജെ.പി. ഐ.ടി. സെൽ മണ്ഡലം കൺവീനർ ആർ. രാജേഷ് എന്നിവർ തൃക്കാക്കര പോലീസ്‌ അസി. കമ്മിഷണർക്ക് പരാതി നൽകി.