മുളന്തുരുത്തി : യു.ഡി.എഫ്. മുളന്തുരുത്തി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുളന്തുരുത്തി മാർ കുറിലോസ് കമ്യൂണിറ്റി ഹാളിൽ നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ്‌ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജോളി പി. തോമസ് അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ., കെ.പി.സി.സി. സെക്രട്ടറി ഐ.കെ. രാജു, സി.എ. ഷാജി, സാജു, പി.കെ. സജോൾ, രഞ്ജി കുര്യൻ, സന്തോഷ് മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.