പതിവിൽനിന്ന്‌ വ്യത്യസ്തമാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ്. ഒാരോ സ്ഥാനാർഥിക്കും എതിരാളിയെ മാത്രം പ്രതിരോധിച്ചാൽ പോരാ, കോവിഡിനെയും നേരിടണം. കോവിഡ് പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രതയിലാണ്. കർശനമായ നിയന്ത്രണങ്ങൾ... അപ്പോൾ ജനപ്രതിനിധിയാകാൻ മത്സരിക്കുന്നയാൾ മികച്ച മാതൃകയാകേണ്ടേ. കൊച്ചി കോർപ്പറേഷൻ 63-ാം ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി പി.ഡി. മാർട്ടിനും മാസ്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. ചുമരെഴുത്തിനൊപ്പംപോലും മാസ്കുവെച്ച ഫോട്ടോയാണ് മാർട്ടിൻ കൊടുത്തിരിക്കുന്നത്