കൊച്ചി : കോവിഡ് വ്യാപനസാഹചര്യത്തിൽ ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ കോടതികളും ട്രിബ്യൂണലുകളും പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെയും സ്റ്റേ ഉത്തരവുകളുടെയും കാലാവധി ഹൈക്കോടതി വീണ്ടും നീട്ടി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഫുൾബെഞ്ചാണ് കാലാവധി ഓഗസ്റ്റ് ഒമ്പതുവരെ നീട്ടിയത്.