ആലപ്പുഴ : ജില്ലയിൽ വെള്ളിയാഴ്ച 901 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 1,124 പേർ രോഗമുക്തരായി. 11.72 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.).

തുടർച്ചയായ രണ്ടാംദിവസമാണ് ടി.പി.ആർ. പത്തിനുമുകളിലെത്തിയത്.

9,134 പേർ ചികിത്സയിലുണ്ട്. ഇതുവരെ 2,17,090 പേർക്കു രോഗം പിടിപെട്ടു. 2,07,956 പേർ രോഗമുക്തരായി. 27,593 പേർ നിരീക്ഷണത്തിലുണ്ട്.

7,684 സാംപിളുകൾ വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചു.