പള്ളുരുത്തി : ആയുധ ഫാക്ടറികൾ സ്വകാര്യവത്‌കരിക്കുന്നതിനെതിരേ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. പള്ളുരുത്തിയിൽ നടത്തിയ സമരം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെ.പി. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പ്രേമകുമാർ, ഹരീഷ് ബാബു, കെ.പി. ശെൽവൻ, എം.എസ്. രമേശൻ തുടങ്ങിയവർ സംസാരിച്ചു.

തോപ്പുംപടിയിൽ നടത്തിയ സമരം എച്ച്.എം.എസ്. ജില്ലാ പ്രസിഡന്റ് വി.യു. ഹംസക്കോയ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജെറീസ് അദ്ധ്യക്ഷത വഹിച്ചു. അൻസൽ സേവ്യർ, ജോസഫ് ജോസ് തുടങ്ങിയവർ സംസാരിച്ചു.

മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ നടത്തിയ സമരം കെ.കെ. നദീർ ഉദ്ഘാടനം ചെയ്തു. നെൽസൺ അദ്ധ്യക്ഷത വഹിച്ചു. എം. സലീം മുഖ്യപ്രഭാഷണം നടത്തി. ബിജു, സിറാദ് ഹുസൻ തുടങ്ങിയവർ സംസാരിച്ചു.

ഫോർട്ടുകൊച്ചി : ഫോർട്ടുകൊച്ചി വെളിയിൽ നടത്തിയ സമരം സക്കറിയ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.

ബെനഡിക്ട് ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. തോമസ്, പി.എക്സ്. ജോസഫ്, ഷാലു സേവ്യർ തുടങ്ങിയവർ സംസാരിച്ചു.

കുന്നുംപുറത്ത് നടത്തിയ സമരം കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.

എം.എ. ബഷീർ മുഖ്യപ്രഭാഷണം നടത്തി.

ചുള്ളിക്കലിൽ എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. കെ.ബി. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എം. സലീം, ജോസ് തുടങ്ങിയവർ സംസാരിച്ചു.