കൂത്താട്ടുകുളം : സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായിരുന്ന എം. ഫിലിപ്പ് ജോർജിന്റെ 23-ാമത് അനുസ്മരണ ദിനാചരണം ശനിയാഴ്ച നടക്കും. ഏരിയ കേന്ദ്രത്തിൽ രാവിലെ ഒമ്പതിന് ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പതാക ഉയർത്തി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഏരിയയിലെ എല്ലാ ശാഖകളിലും പതാക ഉയർത്തും.