പറവൂർ : പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർധന അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു അധ്യക്ഷത വഹിച്ചു.
എം.ടി. ജയൻ, സാജു തോമസ്, ഡി. രാജ്കുമാർ, മോഹനൻ നായർ, കെ.ആർ. പ്രതാപൻ, അനു വട്ടത്തറ, ഡെന്നി തോമസ്, രഞ്ജിത് മാത്യു, പി.വി. ഏലിയാസ്, കെ.എൻ. രവി ചെട്ടിയാർ, സജി നമ്പിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.