കൊച്ചി : കെ.എസ്.ഇ.ബി. ഗിരിനഗർ ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകീട്ട് 4.30-ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ. അധ്യക്ഷനാകും. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.