കൊച്ചി : സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താൻ അക്ഷീണം പ്രവർത്തിച്ച അസാധാരണ വ്യക്തികളായിരുന്നു കെ.എം. റോയിയും കെ.ആർ. വിശ്വംഭരനുമെന്ന് എം.കെ. സാനു മാസ്റ്റർ. സാംസ്‌ക്കാരിക കൊച്ചി ഇരുവർക്കും സ്മൃതി പ്രണാമം ഒരുക്കിയ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊച്ചിക്ക് സമീപകാലത്ത് നേരിടേണ്ടി വന്ന കനത്ത നഷ്ടങ്ങളാണ് ഇരുവരുടെയും വേർപാടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേയർ എം. അനിൽകുമാർ പറഞ്ഞു.

ടി.ഡി.എം. ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.വി. തോമസ്, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.ടി. തോമസ്, എഴുത്തുകാൻ കെ.എൽ. മോഹനവർമ്മ, തോമസ് ജേക്കബ്, ജോൺ പോൾ, ഡൊമനിക് പ്രസന്റേഷൻ, കെ.എസ്. രാധാകൃഷ്ണൻ, കൊച്ചിയിലെ വിവിധ സാംസ്‌ക്കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.