തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ വാർഷികയോഗവും പി.എസ്. രാമൻ അനുസ്മരണവും ശനിയാഴ്ച ശ്രീപൂർണത്രയീശ ക്ഷേത്ര ഊട്ടുപുരയിൽ നടക്കും. 'രാജസം 2021'ന്റെ ഭാഗമായി വൈകീട്ട് 4.30-ന് 'കുചേലവൃത്തം' കഥകളിയും അരങ്ങേറും. വെള്ളിനേഴി ഹരിദാസൻ (കുചേലൻ), സദനം വിജയൻ (കുചേലപത്നി), കലാമണ്ഡലം കൃഷ്ണപ്രസാദ് (കൃഷ്ണൻ), കലാമണ്ഡലം പ്രവീൺ (രുക്മിണി), ആർ.എൽ.വി. പ്രമോദ് (വൃദ്ധ) എന്നിവരാണ് അരങ്ങിൽ. കോട്ടയ്ക്കൽ നാരായണൻ, അഭിജിത്ത് വാര്യർ (പാട്ട്), കലാനിലയം രതീഷ് (ചെണ്ട), കലാമണ്ഡലം വിനീത്, മിഥുൻ മുരളി (മദ്ദളം) എന്നിവരും പങ്കെടുക്കും.