നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിലെ കരാർ തൊഴിലാളികളുടെ വെട്ടിക്കുറച്ച തൊഴിൽദിനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് കേരള സിവിൽ ഏവിയേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) നേതൃയോഗം ആവശ്യപ്പെട്ടു. കോവിഡ് കാലയളവിൽ 2020 മാർച്ച് മുതലാണ് തൊഴിൽദിനങ്ങളിൽ വ്യാപകമായി കുറവുവന്നത്. പ്രസിഡന്റ് വി.പി. ജോർജ് അധ്യക്ഷത വഹിച്ചു. ജീമോൻ കയ്യാല, ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, സീന ശശി, ഇന്ദിര ഷാജി, ഷീജ, സുവർണ ഗോപി എന്നിവർ പ്രസംഗിച്ചു.