അരൂർ : സെയ്ന്റ് അഗസ്റ്റിൻസ് പള്ളി 2017 മുതൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘ഉണ്ണീശോയ്ക്ക് ഒരു വീട്’ ഭവന പദ്ധതിയിലെ എട്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി.

അരൂർ രണ്ടാം വാർഡ് കളത്തറ റോഡിൽ പള്ളിയോടപ്പുരയ്ക്കൽ ഫെലിക്സിനാണ് വീട് നിർമിച്ചുനൽകുന്നത്. പള്ളി വികാരി ഫാ. ആന്റണി അഞ്ചുതൈക്കൽ കല്ലിടൽ കർമം നടത്തി. പള്ളി ഭരണസമിതിയംഗങ്ങൾ, പദ്ധതി പ്രവർത്തകസമിതി അംഗങ്ങൾ, കുടുംബ യൂണിറ്റ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ‘ഉണ്ണീശോയ്ക്ക് ഒരു വീട്’ പദ്ധതി പ്രകാരം നിർമിക്കുന്ന എട്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം അരൂർ സെയ്ന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ. ആന്റണി അഞ്ചുതൈക്കൽ നിർവഹിക്കുന്നു