മൂവാറ്റുപുഴ : ആയവന സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇൻസ്ട്രക്ടർ ഇൻ സയൻസ് (എച്ച്.എസ്.എ. സയൻസ്), വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്‌ട്രോണിക്സ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യരായവർ ഒക്ടോബർ 28-ന് രാവിലെ 10-ന് ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്‌പോർട്ട് വലുപ്പമുള്ള ഫോട്ടോ എന്നിവ സഹിതം സ്കൂളിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0485 -2283747, 94000 06477