കൂത്താട്ടുകുളം : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എൽ.ഡി.എഫും യു.ഡി.എഫും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലെത്തി. കുടുംബയോഗങ്ങൾ എല്ലാ വാർഡുകളിലും സംഘടിപ്പിക്കുകയാണ് എൽ.ഡി.എഫ്. പാലക്കുഴയിൽ സി.പി.എം. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു.

ജില്ല-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർഥികൾ പങ്കെടുക്കുന്നുണ്ട്. തിരുമാറാടിയിലെ മുഴുവൻ വാർഡ് കൺവെൻഷനുകളിലും അനൂപ് ജേക്കബ് എം.എൽ.എ. പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ പാമ്പാക്കുട ഡിവിഷനിലെ ആശാ സനിൽ, ആവോലി ഡിവിഷനിലെ ഉല്ലാസ് തോമസ് എന്നിവർ പങ്കെടുത്തു.