കൊച്ചി: ജില്ലയിൽ ബുധനാഴ്ച 1706 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1984 പേർ രോഗമുക്തരായി. 22 അതിഥിത്തൊഴിലാളികൾക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. പുറത്തുനിന്നെത്തിയ ഒമ്പതു പേർക്കും രോഗം ബാധിച്ചു. 1664 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്. 31 പേരുടെ ഉറവിടം വ്യക്തമല്ല.

കോവിഡ് ബാധിതർ

കുമ്പളങ്ങി (75), തൃക്കാക്കര (46), പള്ളിപ്പുറം (43), കിഴക്കമ്പലം (38), എളംകുന്നപ്പുഴ, പായിപ്ര (36 വീതം), കളമശ്ശേരി (35), കീഴ്മാട്, തൃപ്പൂണിത്തുറ (34 വീതം), നായരമ്പലം, നെല്ലിക്കുഴി (32 വീതം), വടവുകോട്, വെങ്ങോല (31 വീതം), അയ്യമ്പുഴ (30), ഇടപ്പള്ളി, വടക്കേക്കര (29 വീതം), കുട്ടമ്പുഴ (28), കലൂർ, ഫോർട്ട് കൊച്ചി (27 വീതം), ചേന്ദമംഗലം( 26), എടവനക്കാട്, ചിറ്റാറ്റുകര (25 വീതം), കുന്നത്തുനാട് (23), എളമക്കര (22), മുളവുകാട്, വടുതല (21 വീതം), ചൂർണിക്കര, ശ്രീമൂലനഗരം (20 വീതം)