കൊച്ചി: അതിഥി തൊഴിലാളികൾക്കുള്ള വാക്‌സിനേഷൻ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30-ന് നടക്കും. കളമശ്ശേരി ഇൻഡസ്ട്രിയൽ ഏരിയയിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കളമശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ നിർവഹിക്കും. തൊഴിൽ വകുപ്പും ആരോഗ്യ വകുപ്പും ചേർന്നാണ്‌ ക്യാമ്പ് നടത്തുന്നത്. പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിലും വ്യാഴാഴ്ച മുതൽ ക്യാമ്പുകൾ ആരംഭിക്കും. ദിവസം 200 ഡോസുകളാണ് ഒരു കേന്ദ്രത്തിൽ വിതരണം ചെയ്യുക.