കൊച്ചി: ബേക്കേഴ്സ് അസോസിയേഷൻ കേരള (ബേക്ക്) യും ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ എറണാകുളം സർക്കിളും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഏകദിന ഫോസ്റ്റാക്ക് ട്രെയിനിങ്‌ പ്രോഗ്രാം ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് ഉദ്‌ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എ. നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ സലീം, ജില്ലാ ഭാരവാഹികളായ റോജിൻ ദേവസ്യ, പി.എം. ദേവരാജൻ, മുത്തു പാണ്ഡി, എ.കെ. സോജൻ, എ.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ട്രെയിനർ ജെയിംസ് മത്തായി ക്ളാസ് നയിച്ചു.