വാഴക്കുളം : ആവോലി പഞ്ചായത്തിൽ സുരക്ഷിത ഭവനത്തിനും ദാരിദ്ര്യ നിർമാർജനത്തിനും പ്രാധാന്യം നൽകുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്് അഷറഫ് മൈതീൻ അവതരിപ്പിച്ചു. പ്രസിഡൻറ്് ഷെൽമി ജോൺസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
19,42,43,876 രൂപ വരവും 19,20,90,895 രൂപ ചെലവും 21,52,981 രൂപ നീക്കിയിരിപ്പും ബജറ്റിൽ കണക്കാക്കിയിട്ടുണ്ട്. കുടിവെള്ള ലഭ്യത, വെള്ളപ്പൊക്ക നിവാരണം, ജലസേചനം, തെരുവുവിളക്ക്, മാലിന്യനിർമാർജനം എന്നീ പദ്ധതികൾക്കും ബജറ്റ് മുൻഗണന നൽകുന്നുണ്ട്.
4,73,45,000 രൂപ ഭവന പദ്ധതിക്കും 2,13,00,000 രൂപ ദാരിദ്ര്യ നിർമാർജനത്തിനും 31,30,000 രൂപ കുടിവെള്ള ലഭ്യതയ്ക്കും നീക്കിവച്ചു. 10 ലക്ഷം രൂപ വീതം ജലസേചനത്തിനും തെരുവുവിളക്ക് പദ്ധതികൾക്കും മാലിന്യ നിർമാർജനത്തിനും മൂന്നു ലക്ഷം രൂപ വെള്ളപ്പൊക്ക നിവാരണത്തിനും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൃഷി വികസനം, വനിതാ ഘടകപദ്ധതി, മരുന്നുകൾ, വയോജനങ്ങളുടെയും കുട്ടികളുടെയും ക്ഷേമം തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്.