വൈപ്പിൻ : ഞാറയ്ക്കൽ കീർത്തി റസിഡന്റ്‌സ് അസോസിയേഷൻ ആരോഗ്യ ബോധവത്‌കരണ സെമിനാർ നടത്തി. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ചെറിയാൻ വാളൂരാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അധ്യക്ഷനായി. ഡോ. രാമചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി. യോഗത്തിൽ ജനപ്രതിനിധികളായ ചെറിയാൻ വാളൂരാൻ, ആശാ പൗലോസ്, ഞാറയ്ക്കൽ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിസിലി ജോസ് കുര്യൻ എന്നിവർക്ക് സ്വീകരണം നൽകി.