കൊച്ചി : നഗരത്തിലെ അപ്പാർട്ടുമെന്റിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള ലഹരിമരുന്നു പിടികൂടിയ കേസിൽ പ്രതിയായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ട് (23) നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി 25-ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 2021 ജനുവരി 30-ന് രാത്രിയിലാണ് എം.ഡി.എം.എ. വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടികൂടുന്നത്.