കൊച്ചി : രാജ്യത്തെ 100 സ്കൂൾ പ്രിൻസിപ്പൽമാർക്കായി ഭാരത് വികാസ് പരിഷത്ത് കേരള ഘടകം 24-ന് വെബിനാർ നടത്തും. ‘ബ്ലെൻഡഡ്‌ സിസ്റ്റം ആൻഡ് മൾട്ടിപ്പിൾ ഇന്റലിജൻസ്’ എന്ന വിഷയത്തിലാണിത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ ചെയർമാൻ ടി.പി. ശ്രീനിവാസൻ പരിപാടിയിൽ മുഖ്യാതിഥിയാകും.