കടുങ്ങല്ലൂർ : പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറേ കടുങ്ങല്ലൂരിലെ നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകി.

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയ, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി, എ.സി. സിറ്റി ബിൽഡേഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് വീട് നിർമിച്ചത്.

ഹരിതഭവനം പദ്ധതിയിൽപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽ ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ കൈമാറി. ജോസിൻ ജോൺ, ടോണി പുല്ലൻ, ജോസഫ് തെക്കിനേത്ത്, ജെസി വർഗീസ്, ജോഷി ഫ്രാൻസിസ്, ജുനൈദ് എന്നിവർ സംസാരിച്ചു.