കൊച്ചി: തമ്പാൻ തോമസ് ഫൗണ്ടേഷൻ ഫോർ സോഷ്യലിസം ആൻഡ് ലേബർ എംപവർമെന്റിന്റെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥാ തടവുകാരുടെ മുഖാമുഖവും വെബിനാറും നടത്തുന്നു. എളംകുളം തമ്പാൻ തോമസ് ഫൗണ്ടേഷൻ ഹാളിൽ വെള്ളിയാഴ്ച രാവിലെ 11 മുതലാണ് പരിപാടി. അന്ന് തടവിലാക്കപ്പെട്ട മുൻ എം.പി. തമ്പാൻ തോമസ്, മുൻ എം.എൽ.എ.മാരായ എം.കെ. കണ്ണൻ, പ്രേംനാഥ്, കായിക്കര ഷംസുദ്ദീൻ, എം.ടി. കുര്യൻ, എബ്രഹാം മാനുവൽ, കെ.പി. ജോബ് എന്നിവർ പങ്കെടുക്കും.