കൊച്ചി: കോവിഡിന്റെ അടച്ചുപൂട്ടലിനെ അതിജീവിക്കാൻ ‘സുരക്ഷിതരായി ഇരിക്കാം, സുരക്ഷിതരായി പഠിക്കാം’ എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷൻ ശില്പശാല. ഭാഷാ നൈപുണി വികസനത്തിനായി നടത്തുന്ന കർമ പരമ്പരയായ ‘ലേപ്പ്’ (ലാംഗ്വേജ് എക്യുസിഷൻ പ്രോഗ്രാം) ശില്പശാല ‘സെൽഫ്’ (സ്പീക്ക് ഇംഗ്ലീഷ് ലാംഗ്വേജ് ഫ്ലുവെന്റ്‌ലി) എന്ന പേരിൽ നടന്നു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ഓൺലൈൻ ആയി നടന്ന ശില്പശാലയ്ക്ക് എസ്.ആർ.ജി. അംഗം ഷമ്മി മാത്യു നേതൃത്വം നൽകി. എം.എ. പൗലോസ്, വത്സൻ പല്ലവി, സുനൈന മേനോൻ, അനയ സണ്ണി, ചന്ദന ചന്ദ്രൻ, ഹരിപ്രിയ ഹേമന്ത് തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽനിന്ന് ഒട്ടേറെ അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.