കൊച്ചി: സി.ബി.എസ്.ഇ. സ്‌കൂൾ ഫീസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 2021 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഹൈക്കോടതി വിധി സർക്കാർ ഇടപെട്ട് നടപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി. സ്‌കൂൾ ഫീസ് കൊള്ളയ്ക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടി നേതാക്കളായ ഫോജി ജോൺ, ജോസ് ചിറമേൽ എന്നിവർ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത്‌ 15 ശതമാനം മുതൽ 40 ശതമാനം വരെ സ്‌കൂൾ ഫീസ് കുറച്ചുകൊടുക്കണമെന്നായിരുന്നു വിധി. എന്നാൽ അമിതമായ സ്‌കൂൾ ഫീസ് ഈടാക്കുന്നതു തുടരുന്ന സ്‌കൂളുകൾക്കെതിരേ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.