ചേരാനല്ലൂർ : മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്‌സ് ആശുപത്രിയിൽ സ്‌നേഹ സ്പർശം സൗജന്യ ചികിത്സാ സഹായ പദ്ധതിക്ക് തുടക്കമായി. നിർധന രോഗികൾക്ക് സൗജന്യമായി ചികിത്സയും മരുന്നും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. ഗോഡ്‌വിൻ തിമോത്തി അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്‌ട്രേറ്റർ ജോബി പി. ചാക്കോ, എച്ച്.ആർ.പി.എം. സെക്രട്ടറി രാധാമണിയമ്മ, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ കെ.ബി. സുരേഷ്, സിനിമാതാരം നവീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. എം.എൻ. വെങ്കിടേശ്വരൻ എന്നിവർ പ്രസംഗിച്ചു.