കോതമംഗലം : ചേലാട് റോഡി ൽ ഇലവുംപറമ്പിന് സമീപത്തെ ‘അയ്യപ്പൻമുടി’ യിലെ ടൂറിസം വികസനത്തിന് രൂപരേഖ തയ്യാറാക്കുന്നതിന് ആന്റണി ജോൺ എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.

700 അടിയോളം ഉയരത്തിൽ, 100 ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ പാറക്കെട്ട് നിറഞ്ഞ പ്രദേശമാണിവിടം.

എം.എൽ.എ.യുടെ ആവശ്യമനുസരിച്ച്‌, ടൂറിസം മന്ത്രിയുടെ നർദേശപ്രകാരം ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, േപ്രാജക്ട് എൻജിനീയർ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ്‌ അയ്യപ്പൻമുടിയിലെത്തിയത്.

നഗരസഭാ ചെയർമാൻ കെ.കെ. ടോമി, വാർഡ് കൗൺസിലർ സിജോ വർഗീസ്, ഗ്രീൻ സർക്കിൾ ഭാരവാഹികളായ ടി.കെ. ജോസ്, എം.എം. ബേബി എന്നിവരും കൂടെയുണ്ടായിരുന്നു.

പദ്ധതി രൂപരേഖ വേഗത്തിൽ തയ്യാറാക്കി സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു.