കൊച്ചി : സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് ലബോറട്ടറീസ് (എസ്.ഡി.എൽ.) കേരളത്തിലുടനീളം അലർജി പരിശോധന സംഘടിപ്പിക്കുന്നു. 22 മുതൽ 26 വരെ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു വരെയാണ് പരിശോധന. 50 ശതമാനത്തിലധികം ഇളവോടെയാണ് പരിശോധനയെന്ന് നടത്തിപ്പുകാരായ ജെറാത്ത് പാത്ത് ലാബ്‌സ് ആൻഡ് അലർജി ടെസ്റ്റിങ് സെന്റർ അറിയിച്ചു.

ചർമത്തിൽ ചുവപ്പുനിറം, പാടുകൾ, ചൊറിച്ചിൽ, മുഖക്കുരു, തൊണ്ടകാറൽ, ചുമ, തുമ്മൽ എന്നിങ്ങനെ പലവിധത്തിലും അലർജികൾ ഉണ്ടാകാറുണ്ട്.

ചില ആളുകളിൽ അലർജി ആസ്മയ്ക്ക് കാരണമാകാറുണ്ടെന്നും ജീവനു വരെ ഭീഷണിയായേക്കുമെന്നും കമ്പനി പറയുന്നു.

നേരത്തെ രോഗം നിർണയിച്ചാൽ മികച്ച ചികിത്സ നേടാനാകും. വിവിധ ജില്ലകളിലെ എസ്.ഡി.എൽ. ലാബുകളിലാണ് പരിശോധന. കൂടുതൽ വിവരങ്ങൾക്ക്: 80560 20459, 90030 17871.