ആലപ്പുഴ : ജില്ലയിൽ ബുധനാഴ്ച 969 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 956 പേർക്കു സമ്പർക്കത്തിലൂടെയാണു ബാധിച്ചത്. 10 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. പുതുതായി 535 പേർ രോഗമുക്തരായി. 10.32 ശതമാനമാണ് ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്. ഇതുവരെയായി 2,05,545 പേർ രോഗമുക്തരായി. നിലവിൽ 9,926 പേരാണ് ചികിത്സയിലുള്ളത്. 9,385 സാംപിളുകൾ ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചു.