ആലപ്പുഴ : ജില്ലയ്ക്ക് 14,000 ഡോസ് കോവിഷീൽഡ് വാക്സിൻകൂടി വ്യാഴാഴ്ച ലഭിക്കും. ഒരുദിവസത്തേക്കു മാത്രമേ ഇതു തികയൂ. കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ വരുംദിവസങ്ങളിൽ പ്രതിസന്ധിയുണ്ടാകും.

ബുധനാഴ്ച 22 കേന്ദ്രങ്ങളിൽ മാത്രമാണ്‌ വാക്സിൻ വിതരണം നടന്നത്‌. മുൻപ്‌ നൂറിലധികം കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടന്നിരുന്നു.