ചെറായി : കുഴുപ്പിള്ളി സെയ്ന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ദർശനതിരുനാളിനും ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിനും പറവൂർ ഫൊറോന വികാരി മോൺ. ആന്റണി പെരുമായൻ കൊടിയേറ്റി.
22-ന് രാവിലെ ദിവ്യബലി. 23-ന് രാവിലെ ദിവ്യബലി. വൈകീട്ട് 4-ന് രൂപം എഴുന്നള്ളിച്ചു വെക്കൽ. 24-ന് തിരുനാൾ. രാവിലെ 8-ന് ദിവ്യബലി. വൈകീട്ട് കരചുറ്റി പ്രദക്ഷിണം.