കൊച്ചി: ജില്ലയില്‍ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. വ്യാഴാഴ്ച 4396 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതര്‍ 25,724 ആയി. തൃക്കാക്കരയിലാണ് രോഗബാധ രൂക്ഷം. 230 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും 29 അതിഥിത്തൊഴിലാളികളും രണ്ട് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുമുണ്ട്.

പുറത്തു നിന്നെത്തിയ 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4321 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. 61 പേരുടെ ഉറവിടം വ്യക്തമല്ല. 541 പേര്‍ രോഗമുക്തരായി.

രോഗബാധിതര്‍

തൃക്കാക്കര (230), തൃപ്പൂണിത്തുറ (131), പള്ളുരുത്തി (93), മരട് (71), ചെങ്ങമനാട് (69), പെരുമ്പാവൂര്‍ (66), ഫോര്‍ട്ടുകൊച്ചി (64), ഇടപ്പള്ളി, കുമ്പളങ്ങി (62 വീതം), കടമക്കുടി, കടുങ്ങല്ലൂര്‍, കളമശ്ശേരി (61 വീതം), മട്ടാഞ്ചേരി, മഴുവന്നൂര്‍ (59 വീതം), ശ്രീമൂലനഗരം (57), ഉദയംപേരൂര്‍, കോട്ടുവള്ളി (56 വീതം), കലൂര്‍, വടക്കന്‍ പറവൂര്‍, രായമംഗലം (54 വീതം), എളങ്കുന്നപ്പുഴ (53), കൂവപ്പടി, മാറാടി (52 വീതം), പിറവം, വേങ്ങൂര്‍ (49 വീതം), ഐക്കരനാട്, കടവന്ത്ര, കാഞ്ഞൂര്‍, പള്ളിപ്പുറം, വടക്കേക്കര (48 വീതം), ആമ്പല്ലൂര്‍ (47), ചൂര്‍ണിക്കര (46), എറണാകുളം നോര്‍ത്ത് (44), കിഴക്കമ്പലം, വരാപ്പുഴ (43 വീതം), വാളകം, വൈറ്റില (42 വീതം), എറണാകുളം സൗത്ത്, വെങ്ങോല (41 വീതം), കോതമംഗലം, ചെല്ലാനം, തിരുമാറാടി, പുത്തന്‍വേലിക്കര, വാഴക്കുളം (40 വീതം), തേവര, പൂത്തൃക്ക (39 വീതം), എടത്തല, ഏലൂര്‍, നെടുമ്പാശ്ശേരി (38 വീതം), പിണ്ടിമന (37), ഇടക്കൊച്ചി, ചേന്ദമംഗലം (36 വീതം), കവളങ്ങാട്, കീഴ്‌മാട്, ചേരാനല്ലൂര്‍, ഞാറയ്ക്കല്‍ (35 വീതം), അങ്കമാലി, കൂത്താട്ടുകുളം, മണീട്, മുണ്ടംവേലി, മൂവാറ്റുപുഴ (34 വീതം), ആലുവ, കുന്നത്തുനാട് (33 വീതം), എളമക്കര, ചോറ്റാനിക്കര, നായരമ്പലം, വാരപ്പെട്ടി (32 വീതം), മുളന്തുരുത്തി (31), ആലങ്ങാട്, തോപ്പുംപടി (30 വീതം), ആവോലി, ഇലഞ്ഞി, തമ്മനം, പല്ലാരിമംഗലം (28 വീതം), പാലാരിവട്ടം (27), പാമ്പാക്കുട (26), ആരക്കുഴ (25), നെല്ലിക്കുഴി (24), തുറവൂര്‍, പച്ചാളം, വടുതല, വെണ്ണല (23 വീതം), അശമന്നൂര്‍ (22), കറുകുറ്റി (21), കരുമാലൂര്‍, കാലടി, പനമ്പിള്ളി നഗര്‍, മഞ്ഞപ്ര (20 വീതം), പോണേക്കര, മലയാറ്റൂര്‍ നീലീശ്വരം (19 വീതം), പാറക്കടവ്, പൈങ്ങോട്ടൂര്‍ (18 വീതം), കുന്നുകര (17), കുമ്പളം, ചിറ്റാറ്റുകര, പായിപ്ര, മുടക്കുഴ (16 വീതം), കീരംപാറ (15), മുളവുകാട് (14), കുട്ടമ്പുഴ, പനയപ്പിള്ളി (13 വീതം), ആയവന, എളംകുളം, പാലക്കുഴ (12 വീതം), ഏഴിക്കര, കരുവേലിപ്പടി, കല്ലൂര്‍ക്കാട് (11 വീതം), അയ്യമ്പുഴ, ഒക്കല്‍, തിരുവാണിയൂര്‍, പെരുമ്പടപ്പ് (10 വീതം), എടവനക്കാട്, പോത്താനിക്കാട്, രാമമംഗലം (എട്ട് വീതം), കുഴിപ്പള്ളി, കോട്ടപ്പടി (ഏഴ് വീതം), മൂക്കന്നൂര്‍ (അഞ്ച്)

ജില്ലാ കണ്‍ട്രോള്‍റൂം നമ്പര്‍: 0484 -2368802/2368902/2368702