പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. പോളിടെക്‌നിക് കോളേജിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അർഹരായവരുടെ റാങ്ക് പട്ടിക കോളേജിലും gptcperumbavoor.ac.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്തിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്‌പോട്ട് അഡ്മിഷൻ 23ന് നടക്കും. മെക്കാനിക്കൽ വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്ന 200 റാങ്ക് വരെയും ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ 300 റാങ്ക് വരെയും കംപ്യൂട്ടർ വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളും രാവിലെ 9.30 നും 10.00 നും ഇടയ്ക്ക് പേര് രജിസ്റ്റർ ചെയ്യണം. പ്ലസ് ടു, വി.എച്ച്.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന ജനറൽ വിഭാഗത്തിലെ 300 റാങ്ക് വരെയും എസ്.സി, ലാറ്റിൻ, ധീവര വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളും രാവിലെ 11-ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. അസൽ രേഖകളും ഏകദേശം 16,500 രൂപയോളം ഫീസും സഹിതം വിദ്യാർഥികൾ നേരിൽ ഹാജരാകണം. വ്യാഴാഴ്ച ലാറ്ററൽ എൻട്രി പ്രവേശനം നടക്കുന്നതിനാൽ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനം ഉണ്ടായിരിക്കില്ല. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഒരേ ദിവസം സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കേണ്ട വിദ്യാർഥിക്ക് പകരം വരുന്നയാൾ പ്രോക്‌സി ഫോമുമായി എത്തണം. ഫോൺ: 0484-2549251.