ഏലൂർ : ഉദ്യോഗമണ്ഡൽ കോൺട്രാക്ട് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) കരാർ തൊഴിലാളികൾക്ക് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ്്‌ കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് കോൺഗ്രസ് പ്രസിഡൻറ്്‌ സനോജ് മോഹനൻ അധ്യക്ഷനായി. ട്രെയിനർ ബിനിൽധരൻ ക്ലാസെടുത്തു. ചടങ്ങിൽ നാഷണൽ കോൺഗ്രസ് വർക്കേഴ്സ് സംസ്ഥാന സെക്രട്ടറി ബിജിത്‌ ധരന് സ്വീകരണം നൽകി.