വൈപ്പിൻ : വൈപ്പിൻ ബീച്ച് ക്ലബ്ബിന്റെ ലോഗോ കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. പ്രകാശനം ചെയ്തു. വളപ്പ് ബീച്ചിൽ അപകടത്തിൽപെട്ട കുട്ടികളെ രക്ഷപ്പെടുത്തിയ നാട്ടുകാരായ രഘുവിനെയും സതീഷിനെയും എം.എൽ.എ. ചടങ്ങിൽ ആദരിച്ചു. ക്ലബ്ബിന്റെ ജഴ്‌സി എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിനോജ്കുമാർ പുറത്തിറക്കി. ക്ലബ്ബിന്റെ നേതൃത്വത്തിൽ കടലിൽ നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകി. മാലിപ്പുറം ഫയർഫോഴ്‌സ് ഓഫീസർ കെ.എസ്. ബാബുവിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അധ്യക്ഷനായി. സെക്രട്ടറി ഷമ്മി ചക്രവർത്തി സ്വാഗതവും ജന. സെക്രട്ടറി ബിനോയ് ജോൺ നന്ദിയും പറഞ്ഞു.