കൊച്ചി : സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനോ പരിഹരിക്കാനോ ഉള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കോവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിച്ച് ഓരോ മേഖലയിലെയും പ്രശ്‌നങ്ങൾ പഠിക്കണമെന്ന് ദേശീയതലത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും നടപ്പാക്കിയില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണയിൽ ടി.ജെ. വിനോദ് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ്. ജില്ലാ കൺവീനർ ഡൊമിനിക് പ്രസന്റേഷൻ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്, രാജൻ ബാബു തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.