കരിയാട് : സംസ്ഥാന സർക്കാരും കേരള ഊർജ മിഷനും ചേർന്ന് നടത്തുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നെടുമ്പാശ്ശേരി പഞ്ചായത്തിൽ എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് സന്ധ്യാ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. അത്താണി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു.