അങ്കമാലി : ഡെൻമാർക്ക് ആസ്ഥാനമായുള്ള അന്തർദേശീയ ജലസംരക്ഷണ-ഗവേഷണ കേന്ദ്രമായ ഡാനിഷ് ഹൈഡ്രോളിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡി.എച്ച്.ഐ.) പുതിയ സംരംഭമായ മൈക്ക് പ്ലസ് സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ശില്പശാല കറുകുറ്റി എസ്.സി.എം.എസ്. എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ചു. എസ്.സി.എം.എസ്. ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രൊഫ. പ്രമോദ് പി. തേവന്നൂർ ഉദ്ഘാടനം ചെയ്തു. ഡി.എച്ച്.ഐ. ഇന്ത്യ മാനേജിങ് ഡയറക്ടർ അഭിലാഷ് അജയകുമാർ മുഖ്യാതിഥിയായിരുന്നു.
എസ്.സി.എം.എസ്. വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിവിൽ എൻജിനീയറിങ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ സംസ്ഥാന വാട്ടർ അതോറിറ്റി, ഇറിഗേഷൻ വകുപ്പ്, കൊച്ചി മെട്രോ എന്നിവിടങ്ങളിൽ നിന്നുള്ള എൻജിനീയർമാരും എൻ.ഐ.ടി. അടക്കമുള്ള വിവിധ എൻജിനീയറിങ് കോളേജുകളിലെ ഫാക്കൽറ്റി അംഗങ്ങളും പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. സി.ജെ. പ്രവീൺ സാൽ, ഡോ. സണ്ണി ജോർജ്, ഡോ. നിഷ എന്നിവർ പ്രസംഗിച്ചു.