പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശമായ തെനപ്പുറത്ത് ഏതാനും വീടുകളിലും പറമ്പുകളിലും റോഡുകളിലും വെള്ളം കയറി. പെരിയാറിൽ ജലനിരപ്പിലുണ്ടായ വ്യതിയാനംമൂലമാണ് ഇവിടെ ചെറുതായി വെള്ളം കയറിയത്. വീടുകളുടെ അകത്തേക്ക് വെള്ളം എത്തിയിട്ടില്ലെങ്കിലും അടുത്തദിവസം വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തുകാർ മുൻകരുതലുകൾ എടുത്തുതുടങ്ങി. വീടുകളിലെ സാധനസാമഗ്രികൾ പലരും മുകൾഭാഗങ്ങളിൽ കയറ്റുന്ന തിരക്കിലായിരുന്നു.