ആലുവ : കാലവർഷക്കെടുതിമൂലം കൃഷിനാശനഷ്ടം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ടി. തോമസ് ആവശ്യപ്പെട്ടു. ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ആലുവ തോട്ടുമുഖം വൈ.എം.സി.എ.യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷനായി. ടി.യു. കുരുവിള, കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, സേവി കുരുശു വീട്ടിൽ, ജോണി അരീക്കാട്ടിൽ, വിൻസന്റ് ജോസഫ്, അഹമ്മദ് തോട്ടത്തിൽ, ജോസ് പി. തോമസ്, എം.പി. ജോസഫ്, ഡൊമിനിക് കാവുങ്കൽ എന്നിവർ സംസാരിച്ചു.